മക്കയില്‍ മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

റിയാദ്: മലയാളി യുവാവ് മക്കയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് നടുവീട്ടില്‍ മുഹമ്മദ് കുട്ടി ഹാജിയുടെ മകന്‍ അബ്ദുല്‍ ഹാരിസാണ് (39) മരിച്ചത്. മക്കയിലെ ശറായ എന്ന സ്ഥലത്ത് ഇദ്ദേഹം നടത്തുന്ന ഇന്ത്യന്‍ ഹോട്ടലില്‍ ഫ്രീസര്‍ വൃത്തിയാക്കുന്നതിനിടെ ഷോക്കേല്‍ക്കുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.

20 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. മാതാവ്: പുത്തലത്ത് സുബൈദ, ഭാര്യ: കായിക്കല്‍ ഷാദിയ (ചെറുവാടി), മക്കള്‍: ഇലാന്‍ മുഹമ്മദ്, ഇഷാന്‍ ഹമീദ്, ഇഫ്രാന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കും

SHARE