ദുബായില്‍ മലയാളി കൊവിഡ് ബാധിച്ചു മരിച്ചു; കുടുംബം നിരീക്ഷണത്തില്‍

തൃശൂര്‍: ദുബായില്‍ വെച്ച് കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചു. മൂന്നുപീടിക തേപറമ്പില്‍ പരീദ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് അറുപത്തേഴ് വയസ്സുണ്ട്. മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ദുബായ് റാശിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പരീദ്. മറ്റ് പല ശാരീരിക അവശതകളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് വിവരം. ഇതിനിടെയാണ് കൊവിഡ് സ്ഥിരികരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ദുബായില്‍ കഴിയുന്ന ബന്ധുക്കളെ എല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

SHARE