കോഴിക്കോട് സ്വദേശി ദമ്മാമില്‍ മരിച്ച നിലയില്‍

ദമ്മാം: കോഴിക്കോട് സ്വദേശിയായ മലയാളിയെ ദമ്മാമിലെ ഒരുപാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് സലീം മുച്ചൊണ്ടിതൊടിയിലിനെ (39)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന സലീമിനെ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായിരുന്നു.

ഇദ്ദേഹം താമസിച്ചിരുന്ന വീടിനടുത്തുള്ള പാര്‍ക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദമ്മാമില്‍ സ്വന്തമായി വാന്‍ സെയില്‍സ് നടത്തി വരികയായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി മതിലകത്തിന്റേയും കെ.എം.സി.സിയുടെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ദമ്മാമില്‍ മറവ് ചെയ്യും. ഭാര്യയും മകനും അടങ്ങുന്ന കുടുംബവും ദമ്മാമില്‍ ഉണ്ട്. ഭാര്യ: ഖൈറുന്നിസ, ഏക മകന്‍: മുഹമ്മദ് നാസിഫ്.

SHARE