മലപ്പുറം സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു

ദുബായില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. ഇരുമ്പുഴി പറമ്പന്‍ ഭഗവതി പറമ്പത്ത് മുഹമ്മദ് സവാദ് (29) ആണ് മരിച്ചത്. ദുബായ് ഫിഷ് മാര്‍ക്കറ്റില്‍നിന്ന് അബുദാബിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. യുസുഫ് ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാത്തിഫ.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകരായ അഷ്‌റഫ് താമരശ്ശേരി, നസീര്‍ വാടാനപ്പള്ളി എന്നിവര്‍ അറിയിച്ചു.

SHARE