മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; വീഡിയോ

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. മഞ്ചേരിയില്‍ നിന്നും തിരൂരിലേക്കു പോവുകയായിരുന്ന ജോണീസ് എന്ന ബസിനാണ് രാവിലെ ഒന്‍പതരയോടെ തീപിടിച്ചത്. ടയറിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്.

തീ ആളുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ബസ് നടുറോഡില്‍ തന്നെ നിര്‍ത്തി ബസ് ക്ലീനറും കണ്ടക്ടറും ആളുകളെ ഇറക്കി. തക്ക സമയത്തെ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. തുടര്‍ന്ന് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ചു തീയണച്ചു.

SHARE