മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ച നിലയില്‍

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ചിറയില്‍ ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളെയാണ് (35) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹിറ സ്ട്രീറ്റില്‍ മസ്ജിദ് ഇബ്‌നു ഖയ്യും പള്ളിക്ക് സമീപം രക്തം വാര്‍ന്ന നിലയിലാണ് കണ്ടെത്തിയത്.

ഈ പള്ളിയില്‍ തന്നെയാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. പള്ളിയുടെ മുകളില്‍ നിന്ന് വീണതാണോ എന്ന് സംശയമുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചു.

SHARE