മലപ്പുറം: മലപ്പുറം കുറ്റിപുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി ഖൈറുന്നിസയാണ് അറസ്റ്റിലായത്. യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
വിവാഹമോചിതയും രണ്ടു കുട്ടികളുടെ മാതാവുമാണ് യുവതി. വിവാഹ വാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയതാണ് വൈരാഗ്യത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷം മുമ്പ് പാലക്കാട്ട് വെച്ച് ഇര്‍ഷാദിന്റെ വീട്ടുകാര്‍ അറിയാതെ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തതായാണ് യുവതി പറയുന്നത്. തുടര്‍ന്ന് ഖത്തറില്‍ പോയ ഇര്‍ഷാദിന് വീട്ടുകാര്‍ മറ്റൊരു വിവാഹം നടത്താന്‍ ശ്രമം നടത്തുന്നതായി അറിഞ്ഞതോടെയാണ് യുവതി ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്ന ടൂറിസ്റ്റ് ഹോമിലെ മാനേജര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തത്. അതേസമയം, സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ തുന്നിചേര്‍ത്തു. യുവാവ് അപകടനില തരണം ചെയ്തതായി ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.