മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കോവിഡ്

മലപ്പുറം: മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. കളക്ടറെ കൂടാതെ സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതു കൂടാതെ ജില്ലാ കളക്ട്രറ്റിലെ 20 ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന് ഇന്നലെ കോവിഡ് പൊസീറ്റീവായിരുന്നു. ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുട!ര്‍ന്നാണ് അബുദള്‍ കരീമിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. എസ്.പിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന കളക്ടര്‍ അടക്കമുള്ളവരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുന്നൂറിലേറെ കോവിഡ് കേസുകളാണ് മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടയിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ കളക്ടറും പൊലീസ് മേധാവിയും സബ് കളക്ടറും അടക്കമുള്ളവര്‍ കോവിഡ് പൊസീറ്റീവായി ക്വാറന്റൈനിലാവുന്നത്.

SHARE