മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് രാവിലെ നടക്കും.
പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഒന്‍പത് പേര് പത്രിക നല്കി. മൊത്തം 16 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശ്രീ പി.കെ. കുഞ്ഞാലിക്കുട്ടി, എല്‍.ഡി.എഫിലെ ശ്രീ എം.ബി. ഫൈസല്‍, എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ശ്രീ എന്‍ ശ്രീപ്രകാശ് എന്നിവര്‍ നേരത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി നാലു സെറ്റും എം.ബി ഫൈസലിനു വേണ്ടി രണ്ടും ശ്രീപ്രകാശിന് മൂന്നും സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് ഡമ്മി സ്ഥാനാര്‍ത്ഥിയായി എം.ഉമ്മറാണ് പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ ഐടി നജീബാണ് ഫൈസലിന്റെ ഡമ്മി.
കഴിഞ്ഞ തവണ മത്സരിച്ച എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ക്ക് ഇത്തവണ മലപ്പുറത്ത് സ്ഥാനാര്‍ത്ഥികളില്ല. തിങ്കളാഴ്ചവരെ പത്രിക പിന്‍വലിക്കാം.