മലപ്പുറത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം കാളികാവ് ചിങ്കക്കലുണ്ടായ മലവെള്ളപ്പാച്ചില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒന്നരവയസ്സുകാരി അബീഹയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ വെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകുന്നേരമാണ് കാളികാവില്‍ അപകടമുണ്ടായത്.

മലവെള്ളപ്പാച്ചിലില്‍ അഞ്ച് പേരാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുപേര്‍ മുന്‍പ് തന്നെ മരിച്ചിരുന്നു. വേങ്ങര മണ്ടാടന്‍ യൂസഫ് (28) യൂസഫിന്റെ ജേഷ്ഠന്‍ അവറാന്‍ കുട്ടിയുടെ ഭാര്യ ജുബൈരിയാ ( 28) എന്നിവരാണ് മരിച്ചത്. സംഘത്തിലെ രണ്ടുപേരെ രക്ഷപ്പെടുത്തുകും ചെയ്തിരുന്നു. വേങ്ങരയില്‍ നിന്നും പുല്ലങ്കോട്ടിലേക്ക് വിരുന്ന് വന്ന പത്തംഗ സംഘത്തിലെ അഞ്ച് പേര്‍ ചിങ്കക്കല്ല് പുഴയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചില്‍ അഞ്ചു പേരും അകപ്പെട്ടു. രക്ഷപ്പെടുത്തിയവരെയും മൃതദേഹങ്ങളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

SHARE