മലപ്പുറത്ത് സദാചാര പൊലീസ്; യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദനം

മലപ്പുറം: മലപ്പുറത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കരിങ്കല്ലത്താണിയിലാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ച് ആക്രമണമുണ്ടായത്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. പോസ്റ്റില്‍ കെട്ടിയിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇവര്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒരാഴ്ച്ച മുമ്പാണ് സംഭവം നടന്നത്. ദൃശ്യങ്ങള്‍ പുറത്തായതോടെ യുവാവ് പരാതിയുമായി രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റില്‍ കെട്ടിയിട്ട് യുവാവിനോട് പേരും സ്ഥലവും ജോലിയും ചോദിക്കുകയും പെരിന്തല്‍മണ്ണക്കാരനായ താന്‍ എന്തിനാണ് ഇവിടേക്ക് വന്നതെന്ന് ചോദിച്ച് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം, പെണ്‍കുട്ടിയുടെ വീട്ടുകാരോട് വിവാഹഭ്യര്‍ത്ഥന നടത്താനാണ് ഇവിടെ എത്തിയതെന്നാണ് യുവാവിന്റെ വിശദീകരണം.