മലപ്പുറം: രാജ്യമൊട്ടുക്കു മലപ്പുറത്തെ വര്‍ഗീയതയുടെ നാടാക്കി കാണിക്കാനുള്ള ശ്രമത്തിനിടെ നന്മക്കാഴ്ചയൊരുക്കി മലപ്പുറത്തെ ഒരു ക്ഷേത്ര പരിസരം. മലപ്പുറം-കുന്നുമ്മല്‍ ശ്രീ ത്രിപുരാന്തക ക്ഷേത്ര-അങ്കണത്തില്‍ ലോക പരിസ്ഥിതി ദിനമായ ഇന്ന് ക്ഷേത്ര പൂജാരി ശ്രീ മണികണ്ഠന് എമ്പ്രാന്താരിക്കൊപ്പം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ തൈ നട്ടു. അതിന് അവര്‍ ‘മൈത്രി ‘ എന്ന പേര് നല്കി.
ആ തൈ വളര്‍ന്നൊരു വൃക്ഷമായി, പ്രകൃതി സ്നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണല്‍ വിരിക്കട്ടെ എന്ന് തങ്ങള്‍ പറഞ്ഞു.