തിരിച്ചടി ബി.ജെ.പിക്കെന്ന് കുഞ്ഞാലിക്കുട്ടി; യു.ഡി.എഫിന്റെ വിജയം ഇടതിന്റെ മുഖത്തേറ്റ അടിയെന്ന് ചെന്നിത്തല

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം ബി.ജെ.പിക്കുള്ള തിരിച്ചടിയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പിക്ക് കേരളത്തില്‍ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മതേതര രാഷ്ട്രീയത്തിനേ കേരളത്തില്‍ വിലയുള്ളൂ. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ മതേതര രാഷ്ട്രീയത്തിന് അനുകൂലമായി വോട്ടുചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഇടതിന്റെ കരണത്തേറ്റ അടിയാണ് യു.ഡി.എഫിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ പിരിച്ചുവിടാനുള്ള നടപടി പിബിയോഗത്തില്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. വിജയം ലീഗിന്റെ ജയമാണെന്ന് കെ.എം മാണി പ്രതികരിച്ചു. യു.ഡി.എഫിന്റെ വിജയത്തേക്കാള്‍ ലീഗിന്റെ സ്വാധീനം എടുത്തുകാട്ടിയെന്നും മാണി പറഞ്ഞു.

SHARE