ഏഴില്‍ ആറു മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നില്‍

മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലം പുറത്തുവന്നപ്പോള്‍ എഴില്‍ ആറു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നിലാണ്. കൊണ്ടോട്ടിയില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കമുണ്ട്. 2000 വോട്ടുകള്‍ക്കുമാത്രമാണ് കൊണ്ടോട്ടിയില്‍ ലീഡുള്ളത്. ഇടതുമുന്നണിയുടെ എല്ലാ ശക്തി കേന്ദ്രങ്ങളിലും പി.കെ കുഞ്ഞാലിക്കുട്ടിക്കാണ് ലീഡ്. എല്‍.ഡി.എഫിന് മുന്‍തൂക്കമുള്ള തൃക്കലങ്ങാട് പഞ്ചായത്തിലും മേലാറ്റൂര്‍ പഞ്ചായത്തിലും കൂട്ടിലങ്ങാടി എന്നിവിടങ്ങളിലും യു.ഡി.എഫ് മുന്നിലാണ്.

SHARE