മലപ്പുറം ജില്ലാ കളക്ടര്‍ എ ഷൈനമോളെ മാറ്റി

തിരുവനന്തപുരം: മലപ്പുറം ജില്ലാ കളക്ടര്‍ എ ഷൈനമോളെ മാറ്റി. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഷൈനമോളെ ജലവിഭവ വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. എന്നാല്‍ മലപ്പുറത്ത് പകരം ആളെ തീരുമാനിച്ചിട്ടില്ല.

നേരത്തെ കൊല്ലം ജില്ലാ കളക്ടര്‍ ആയിരുന്നു ഷൈനമോള്‍. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന് ശേഷമാണ് ഷൈനമോളെ മലപ്പുറത്തേക്ക് മാറ്റിയത്.

SHARE