മലാല ട്വിറ്ററില്‍; ആദ്യ ദിവസം തന്നെ ലക്ഷം ഫോളോവേഴ്‌സ്

ലണ്ടന്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ പെണ്‍കുട്ടി മലാല യൂസുഫ്‌സായി ട്വിറ്ററില്‍. തന്റെ ഹൈസ്‌കൂള്‍ പഠനം അവസാനിച്ച ദിവസമാണ് മലാല ട്വിറ്ററില്‍ അക്കൗണ്ട് തുറന്നത്. ആദ്യ ദിനം തന്നെ ലക്ഷം പേരാണ് മലാലയുടെ ഫോളോവേഴ്‌സായത്. ‘ഇന്ന് എന്റെ സ്‌കൂളിലെ അവസാന ദിനം. ട്വിറ്ററിലെ ആദ്യദിനം’ എന്നതായിരുന്നു മലാലയുടെ ആദ്യ ട്വീറ്റ്. ഇതിന് രണ്ടു കോടിയോളം പേര്‍ ലൈക്ക് ചെയ്തതായാണ് വിവരം. ഒരേ സമയം സന്തോഷവും വേദനയും നിറഞ്ഞതായിരുന്നു തന്റെ ഹൈസ്‌കൂള്‍ ജീവിതം. അത് പൂര്‍ത്തിയായിരിക്കുന്നു. ഉപരിപഠനത്തെക്കുറിച്ച് ആകാംക്ഷയുണ്ടെന്നും മലാല പറഞ്ഞു.

SHARE