കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ചിഹ്നം ബാറ്ററി ടോര്‍ച്ച്

ചെന്നൈ: സിനിമാതാരം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം(എം.എന്‍.എം) പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോര്‍ച്ച് അനുവദിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമായ ചിഹ്നമാണ് ലഭിച്ചതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. തങ്ങള്‍ക്ക് ലഭിച്ച് ചിഹ്നം തീര്‍ത്തും അനുയോജ്യമാണ്, തമിഴ്‌നാട് രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും പുതുവെളിച്ചം കൊണ്ടു വരുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. 2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ കൊടിയും ചടങ്ങില്‍ അവതരിപ്പിച്ചിരുന്നു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളില്‍ നിന്നും മല്‍സരിക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. ആരൊക്കെയാവും സ്ഥാനാര്‍ത്ഥി എന്നത് സംബന്ധിച്ച കാര്യങ്ങള്‍ അടുത്ത് തന്നെയുണ്ടാവും.