ദുരിതബാധിതരെ കാണാന്‍ നടി മഞ്ജുവാര്യര്‍ എത്തി

തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്‍ക്ക് സാന്ത്വനവുമായി നടി മഞ്ജു വാര്യര്‍ പൂന്തുറയിലെത്തി. ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് മഞ്ജു എത്തിയത്. തന്നാലാകുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്ന് ദുരന്തബാധിതര്‍ക്ക് ഉറപ്പ് നല്‍കിയാണ് മഞ്ജു മടങ്ങിയത്.
ദുരന്തത്തില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തി കുടുംബാംഗങ്ങളുടെ പരാതികള്‍ കേട്ട മഞ്ജു വാര്യര്‍ ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി. ഒരു മണിക്കൂറോളം പൂന്തുറയില്‍ ചിലവഴിച്ച ശേഷമാണ് മഞ്ജു മടങ്ങിയത്.
ഓഖി ദുരന്തം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിന്റെ സിനിമാ, സാംസ്‌കാരിക മേഖലകളില്‍ നിന്നും ആരും തന്നെ ദുരിതഭൂമി സന്ദര്‍ശിക്കാന്‍ എത്താതിരുന്നത് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. തമിഴ് നടന്‍ ശരത്കുമാര്‍ ദുരന്തത്തിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. മലയാള സിനിമാ മേഖലയില്‍ നിന്ന് മഞ്ജുവാണ് ആദ്യമായി ദുരിത ബാധിതരെ തേടി എത്തുന്നത്.

SHARE