നിര്‍മ്മാതാവിന്റെ വധഭീഷണി;’ ഷൈന്‍ നിരാശപ്പെടരുത്’; പിന്തുണയുമായി മേജര്‍രവി

കൊച്ചി: നടന്‍ ഷൈന്‍ നിഗത്തിനെതിരായ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിന്റെ വധഭീഷണിയില്‍ ഷൈന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകന്‍ മേജര്‍ രവി. ഷൈന്‍ നിഗം സ്വന്തം നിലക്ക് ഉയര്‍ന്നുവന്ന താരമാണെന്നും വളര്‍ന്നു വരുന്ന താരങ്ങളെ നിരുത്സാഹപ്പെടുത്തരുതെന്നും മേജര്‍ രവി പറഞ്ഞു. ഷെയ്‌ന് എന്റെ എല്ലാ പിന്തുണയുമുണ്ട്. പ്രിയപ്പെട്ടെ ഷെയ്ന്‍ നിരാശപ്പെടരുതെന്നും മേജര്‍ രവി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്ക് എതിരെ വധഭീഷണി മുഴക്കിയെന്ന് ഷെയ്ന്‍ നിഗം പറഞ്ഞിരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഷെയ്ന്‍ നിഗം പറഞ്ഞിരുന്നു.

മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അന്തരിച്ച നടന്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗത്തിന്റെ വീഡിയോ കാണാനിടയായി. ആ കുട്ടിയെ വേദനിപ്പിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കണം. സ്വയ പ്രയത്‌നത്താല്‍ കഠിനാദ്ധ്വാനം ചെയ്ത് വളര്‍ന്ന് വന്നതാണ് അവന്‍. വളര്‍ന്നുവരുന്ന താരങ്ങളെ നിരുത്സാഹപ്പെടുത്തരുത്. അത് മലയാള സിനിമയ്ക്ക് മോശമാണ്. ഷെയ്‌ന് എന്റെ എല്ലാ പിന്തുണയും. പ്രിയപ്പെട്ടെ ഷെയ്ന്‍ നിരാശപ്പെടരുത്. എല്ലാം ശരിയാകും. സ്‌നേഹത്തോടെ മേജര്‍ രവി.