അവസാന നിമിഷത്തില്‍ സ്‌പോണ്‍സര്‍ ചതിച്ചു; ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പണമില്ലാതെ മജ്‌സിയ ബാനു

കോഴിക്കോട്: ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് സഹായം അഭ്യര്‍ഥിച്ച് പവര്‍ലിഫ്റ്റിങ് താരം മജ്‌സിയ ബാനു. നേരത്തെ സഹായ വാഗ്ദാനം നല്‍കിയ വ്യക്തി അവസാന നിമിഷം കാലുവാരിയതോടെയാണ് മജ്‌സിയ സഹായാഭ്യാര്‍ഥനയുമായി രംഗത്തെത്തിയത്. വടകര ഓര്‍ക്കാട്ടേരി സ്വദേശിയാണ് മജ്‌സിയ.

2017ല്‍ പവര്‍ലിഫ്റ്റിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയിട്ടുണ്ട് ഈ മിടുക്കി. മൂന്നു തവണ കേരള പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍ മജ്‌സിയ ബാനുവിനെ സ്‌ട്രോങ് വുമണായി തെരഞ്ഞെടുത്തിട്ടുമുണ്ട്.

അടുത്ത മാസം 14ന് റഷ്യയിലെ മോസ്‌കോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനാണ് സഹായം തേടിയത്. പവര്‍ലിഫ്റ്റിങ്ങില്‍ ഇന്ത്യക്കു വേണ്ടി ലോക കിരീടം സ്വന്തമാക്കുകയാണ് ബി.ഡി.എസ് പഠനം പൂര്‍ത്തിയാക്കിയ മജ്‌സിയയുടെ സ്വപ്നം.

സഹായം അഭ്യര്‍ഥിച്ചുള്ള മജ്‌സിയയുടെ ഫെയ്‌സ്ബുക് പോസ്റ്റ്:
അസ്സലാമു അലൈക്കും
എല്ലാ ഘട്ടത്തിലും എന്നെ പിന്തുണച്ച എന്റെ നല്ലവരായ കൂട്ടുകാരോട്…

ഈ ഒരു അവസാന നിമിഷത്തില്‍ നിങ്ങളോട് സഹായം ചോദിക്കുന്നത് എത്രത്തോളം ശരിയാണെന്ന് എനിക്ക് അറിയില്ല, പക്ഷെ എനിക്ക് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തത് കൊണ്ടും എന്റെ സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരവും മാത്രമാണ് ഇത് എഴുതുന്നത്…

എന്റെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ചിലവ് വഹിക്കാം എന്ന് പറഞ്ഞ കമ്പനി അവസാന നിമിഷം പിന്മാറുകയും എന്നെ ചതിക്കുകയും ചെയ്ത സാഹചര്യത്തില്‍ എനിക്ക് ഇനി ഈ വരുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വേണ്ടി ചിലവ് കണ്ടെത്തുക എന്നത് വളരെ ദുഷ്‌കരമായിരിക്കുകയാണ്…

ആയതിനാല്‍ നിങ്ങള്‍ ഓരോരുത്തരും നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കിയാല്‍ ഒരു പക്ഷെ എന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവും…

നമ്മുടെ രാജ്യത്തിന് വേണ്ടിയും എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവരുടെയും പ്രതീക്ഷകള്‍ പ്രാവര്‍ത്തികമാക്കാനും എന്റെ കഴിവിന്റെ പരമാവധി ഈ മത്സരത്തില്‍ വിജയിക്കുവാന്‍ ഞാന്‍ ശ്രമിക്കാം…

ഇത്രയും നാളത്തെ എന്റെ നിരന്തരമായ കഠിന പരിശ്രമം പങ്കെടുക്കാന്‍ പറ്റിയില്ലെങ്കില്‍ വെറുതെ ആയി പോകും…

Majiziya bhanu
A/C no.0106053000059916
Ifsc code SIBL0000106
South Indian Bank
Vatakara branch

Google Pay: 9207155156

SHARE