മലയാളി താരം അഭിനയിച്ച മജീദ് മജീദിയുടെ ‘ബിയോണ്ട് ദ ക്ലൗഡ്‌സ് ‘ ഗോവ ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രവും

 

പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ പുതിയ ിനിമയില്‍ നായികയായെത്തുന്നത് മലയാളി താരം മാളവിക മോഹനന്‍. ഈ ചിത്രം ഗോവയില്‍ നടക്കുന്ന് 48ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രവുമാണ്. നേരത്തെ ഈ ചിത്രം ലണ്ടന്‍ മേളയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അന്താരാഷ്ട്ര പ്രസിദ്ധനായ സംവിധായകന്റെ ഇന്ത്യന്‍ പാശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്‍ നായികയാവാന്‍ അവസരം ലഭിച്ചിരിക്കുന്നത് ഒരു മലയാളി താരത്തിനാണെന്നതാണ് ഏറെ കൗതുകം. ബോളീവുഡിലെ ഛായാഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക.

SHARE