‘പേപ്പര്‍ കടുവയാകാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരൂ’; മോദിക്കെതിരെ മഹുവ മൊയ്ത്ര

സാമൂഹ്യമാധ്യത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതായി മോദി വ്യക്തമാക്കിയതിനു പിന്നാലെ മോദിയെ വെല്ലുവിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്ത്. പത്രസമ്മേളനം വിളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചിരിക്കുകയാണ് മഹുവ മൊയ്ത്ര.


മോദി പേപ്പര്‍ കടുവയെ പോലെയാകാതെ സാമൂഹ്യമാധ്യമത്തില്‍ നിന്നും പുറത്തുവന്ന് യഥാര്‍ത്ഥ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി ജനങ്ങളേയും അവരുടെ ചോദ്യങ്ങളെയും നേരിടണമെന്നും മഹുവ പറഞ്ഞു. യഥാര്‍ത്ഥ നേതാക്കള്‍ ചെയ്യുന്നതു പോലെ ഒരു തവണയെങ്കിലും യഥാര്‍ത്ഥ പത്രസമ്മേളനം നടത്തുവെന്നും മഹുവ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം മോദി വ്യക്തമാക്കിയിരുന്നു. മോദിയുടെ പ്രസ്താവനക്കു പിന്നാലെ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

SHARE