മക്കല്ലത്തെ ന്യൂസിലന്‍ഡ് ‘പ്രധാനമന്ത്രിയാക്കി’ കേന്ദ്ര സാംസ്‌കാരിക മന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര സാംസ്‌കാരിക മന്ത്രിക്കു നാക്കു പിഴച്ചപ്പോള്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഡല്‍ഹിയില്‍ ന്യൂസിലന്‍ഡ് ടൂറിസം പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് സംഭവം. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയെ മക്കല്ലമെന്ന് അഭിസംബോധനം ചെയ്ത കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മയുടെ വാക്കു കേട്ട് വേദിയിലുണ്ടായിരുന്ന മുന്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം വാ പൊളിച്ചു. അതേസമയം മന്ത്രിയെ തിരുത്താനായി വേദിയിലുണ്ടായിരുന്ന ന്യൂസിലന്‍ഡ് ടൂറിസം അംബാസഡറും ബോളിവുഡ് നടനുമായ സിദ്ദാര്‍ത്ഥ മല്‍ഹോത്ര ശ്രമിച്ചെങ്കിലും മന്ത്രിയുടെ പേര് അറിയാത്തതിനാല്‍ മല്‍ഹോത്രക്ക് തപ്പി തടയേണ്ടി വന്നു.

SHARE