മഹാരാഷ്ട്രയില്‍ 37 പൊലീസുകാര്‍ക്ക് കോവിഡ്

മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 37 പോലീസുകാര്‍ക്ക്. ഇവര്‍ക്ക് ഡ്യൂട്ടിക്കിടയില്‍ കൊറോണ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നിട്ടുണ്ടാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകള്‍. ഇവരില്‍ അധികവും മുംബൈയില്‍ നിന്നുള്ളവരാണെന്നുമാണ് റിപ്പോര്‍ട്ട്.

ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം, ആളുകള്‍ ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലീസ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയാണ്.ഇത്തരം സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ രോഗബാധിതരുമായി ബന്ധപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.

SHARE