മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 115 പൊലീസുകാര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 342 ആയി.
കഴിഞ്ഞ ദിവസങ്ങള്‍ 50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാര്‍ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ മുംബൈയില്‍ 55 വയസ്സിന് മുകളിലുള്ള പോലീസുകാര്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 11506 ആയി. 485 പേര് മഹാരാഷ്ട്രയില്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു.