162 എം.എല്‍.എ മാരെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച് ത്രികക്ഷി സഖ്യം

ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച് 162 എം.എല്‍.എമാരെ അണിനിരത്തി ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം.

മുബൈയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാറ്റിലാണ് 162 എം.എല്‍.എമാരും ഒരുമിച്ച് ചേര്‍ന്നത്. ഉദ്ദവ് താക്കറെ,ആദിത്യ താക്കറെ,ശരത് പവാര്‍,മല്ലികാര്‍ജുന്‍ കാര്‍ഗെ,അശോക് ചഹാന്‍ എന്നീ നേതാക്കള്‍ ഹോട്ടലിലെത്തിയിരുന്നു.