മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ മോശമായി തുടരുന്നു; പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 3427 പേര്‍ക്ക്

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ മോശമായി തുടരുന്നു. 24 മണിക്കൂറിനിടെ 3427 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 113 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,568 ആയി ഉയര്‍ന്നു. മരണസംഖ്യ 3830 ആയി ഉയര്‍ന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 308 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്തിനിടെ 3 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.നിലവില്‍ 6824 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3092 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 3648 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇന്നുമാത്രം 209 പേര്‍ക്കാണ് രോഗമുക്തി ഉണ്ടായത്. ഇതുവരെ 84 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം തമിഴ്‌നാട്ടില്‍ കോവിഡ് രോഗവ്യാപനം ആശങ്ക ഉയര്‍ത്തി കുതിക്കുകയാണ്. 24 മണിക്കൂറിനിടെ 1989 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്തിനിടെ 30 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 42687 ആയി ഉയര്‍ന്നു. ഇതില്‍ 18878 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതുവരെ 23409 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ മരണസംഖ്യ 397 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

SHARE