മഹാരാഷ്ട്രയില്‍ ജയിലുകളിലുള്ള 50% തടവുകാരെ വിട്ടയക്കാന്‍ നിര്‍ദേശം

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിലുള്ള 50% തടവുകാരെ വിട്ടയക്കാന്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടേതാണ് നിര്‍ദേശം. തടവുകാരെ താത്കാലിക ജാമ്യത്തില്‍ വിട്ടയക്കുന്നതിനോ പരോള്‍ നല്‍കുന്നതിനോ ആണ് നിര്‍ദേശിച്ചിരിക്കുന്നത്. മുംബൈ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലിലെ 184 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.

5,239 തടവുകാരാണ് മഹാരാഷ്ട്രയിലെ വിവിധ ജയിലുകളിലുള്ളത്. നിര്‍ദേശം നടപ്പാക്കിയാല്‍ ഇതില്‍ പകുതി പേര്‍ക്ക് പുറത്തുകടക്കാം. എന്നാല്‍ ഏത് തരം പ്രതികളെയാണ് വിട്ടയക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല.

SHARE