മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.ഇന്ന് 466 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഒമ്പതു മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 4,666 ആയി. ഇതിനോടകം 232 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ന് 65 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 572 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ധാരാവിയില്‍ 30 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ധാരാവിയില്‍ കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 168 ആയി.മേഖലയില്‍ 11 പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.