മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9000 കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 5,134 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,17,121 ആയി ഉയര്‍ന്നു.24 മണിക്കൂറിനിടെ 224 പേരാണ് രോഗം ബാധിച്ച് മരിച്ചത്.9,250 പേരാണ് ഇതുവരെ മരണപ്പെട്ടത്.

3296 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,18,558 ആയി. 785 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈ നഗരത്തില്‍ മാത്രം ആകെ കേസുകള്‍ 86,509 ആയി. ആകെ മരണങ്ങളില്‍ 54 എണ്ണവും മുംബൈ നഗരത്തിലാണ്. ഇതോടെ മുംബൈയിലെ മാത്രം മരണം 5000 കടന്നു.

അതേസമയം, ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,02,831 ആയി. ഇന്ന് മാത്രം 2008 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2129 ഇന്ന് രോഗമുക്തരായപ്പോള്‍ 50 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 74,217 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3165 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.

SHARE