മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3827 പേര്‍ക്കാണ്. 142 പേര്‍ ഇന്നലെ മാത്രം മരിച്ചു. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത അന്‍പത് ശതമാനം കേസുകളും മുംബൈയിലാണ്. പകുതിയലധികം മരണവും മുംബൈ നഗരത്തില്‍ തന്നെ. ഒരുദിവസത്തേ ഏറ്റവും വലിയ മരണനിരക്കാണ് മഹാരാഷ്ട്രയിലും മുംബൈയിലും രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്നലെ മരിച്ച 142ല്‍ 114 പേരും മുംബൈയിലാണ്.

മുംബൈയില്‍ ഇന്നലെ 1264 പേര്‍ക്ക് കോവിഡ് കണ്ടെത്തി. 64,139 ആണ് ആകെ കേസുകള്‍. 3425 പേര്‍ക്ക് ഇന്ത്യയുടെ സാമ്പത്തിക ,തലസ്ഥാനത്തില്‍ ഇതുവരെ ജീവന്‍ നഷ്ടമായി. മുംബൈയ്ക്ക് പുറകില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ള പുണെയില്‍ കേസുകള്‍ പന്ത്രണ്ടായിരം പിന്നിട്ടു. 545 പേര്‍ ഇതുവരെ മരിച്ചു. ഔറംഗാബാദാണ് മൂന്നാമത്. 2927 കേസുകളും144 മരണവും.

SHARE