മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിതീവ്രനിലയില്‍

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അപകടനിലയില്‍ തുടരുന്നു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 20,000ലേക്ക് അടുക്കുകയാണ്. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 12,000 കടന്നു. രണ്ടു ലക്ഷം കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. രോഗികളുടെ എണ്ണത്തിലെ വര്‍ധനവിനൊപ്പം പരിശോധനകളുടെ എണ്ണക്കൂടുതലും പരിഗണിക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മരണ നിരക്ക് കഴിഞ്ഞ മാസം ഇതേ സമയം 7.21 ആയിരുന്നു. അത് 3.86ലേക്ക് താഴ്ന്നിട്ടുള്ളത് മാത്രമാണ് ആശ്വാസം നല്‍കുന്ന കാര്യം.

അതിനിടെ റെഡ്‌സോണായ മുംബൈയില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ആദ്യത്തെ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തി. 1140 തൊഴിലാളികളുമായി കുര്‍ലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബസ്തിയിലേക്കാണ് ട്രെയിന്‍ യാത്രയായത്. ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ കോവിഡ് സ്ഥിരീകരിച്ച 72 തടവ് പുള്ളികളെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയിലാക്കാതെ ചെമ്പൂരിലെ ഒരു കെട്ടിടത്തില്‍ ഐസൊലേറ്റ് ചെയ്തു.

SHARE