രാജ്യത്ത് ഇന്ധന വില കുതിക്കുന്നു; പെട്രോള്‍ വില 90 രൂപ

മുംബൈ: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുമ്പോഴും ഇന്ധന വില കടിഞ്ഞാണില്ലാതെ കുതിക്കുന്നു. ഇന്ത്യന്‍ നഗരത്തിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില മഹാരാഷ്ട്രയില്‍. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണ് ഏറ്റവും ഉയര്‍ന്ന ഇന്ധന വില രേഖപ്പെടുത്തിയത്. ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന് തിങ്കളാഴ്ച 89.97 രൂപയാണ് വില.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 90 രൂപയില്‍ (89.97) പെട്രോളും 77.92 രൂപയില്‍ ഡീസലും എത്തിയതായി പര്‍ബാനി ജില്ലാ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സഞ്ജയ് ദേശ്മുഖ് പറഞ്ഞു.

SHARE