മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനം കോവിഡ് സേവനങ്ങളെ തടസപ്പെടുത്തുന്നത്: മഹാരാഷ്ട്ര സര്‍ക്കാര്‍


കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാന്‍ വെളിച്ചം തെളിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍. ഏപ്രില്‍ അഞ്ചാം തീയതി രാത്രി 9 മണിക്ക് 9 മിനിട്ട് വീടുകളിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് പ്രത്യേക വെളിച്ചം തെളിക്കണമെന്നാണ് മോദി രാജ്യത്തോട് ആഹ്വാനം ചെയ്തത്.

എന്നാല്‍, ഇത്തരമൊരു പ്രവര്‍ത്തി അടിയന്തര സേവനങ്ങളെ തടസപ്പെടുത്തുമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നത്. എല്ലാ ലൈറ്റുകളും ഒരേ സമയം അണയ്ക്കരുതെന്നാണ് മഹാരാഷ്ട്ര ഊര്‍ജ്ജ മന്ത്രി ഡോ. നിതിന്‍ റാവത്ത് പറയുന്നത്. ആ തീരുമാനം പുനഃപരിശോധിക്കണം. വൈദ്യുത വിതരണ ശൃംഖലയെ തകരാറിലാക്കുന്ന തീരുമാനമാണിത്. എല്ലാ ലൈറ്റുകളും ഒരുമിച്ച് ഓഫ് ചെയ്യുന്നത് ബ്ലാക് ഔട്ടിനും കാരണമാകും. പിന്നീട് പുനക്രമീകരിക്കണെങ്കില്‍ 12 മുതല്‍ 16 മണിക്കൂര്‍ വരെ സമയം വേണ്ടി വരും. അടിയന്തര സര്‍വീസുകളെ ഇത് കാര്യമായി ബാധിക്കും. കൊറോണയ്‌ക്കെതിരേ രാജ്യം നടത്തുന്ന പോരാട്ടത്തില്‍ വൈദ്യുതിയും അവശ്യഘടകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

SHARE