സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനാനിരക്ക് 2200 ആയി നിജപ്പെടുത്തി മഹാരാഷ്ട്ര

മുംബൈ: കോവിഡ് രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ കോവിഡ് പരിശോധനയ്ക്കുള്ള നിരക്ക് കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സ്വകാര്യ ലാബുകളില്‍ 2,200 രൂപയാണ് ഇനി കോവിഡ് പരിശോധനയ്ക്കായി ഈടാക്കുക. വീട്ടിലെത്തി സാമ്പിള്‍ ശേഖരിക്കുകയാണെങ്കില്‍ 2800 രൂപ വരെ ഈടാക്കാമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.

സ്വകാര്യ ലാബുകളുടെ കോവിഡ് പരിശോധനാനിരക്ക് നിര്‍ണ്ണയിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കോവിഡ് പരിശോധനാനിരക്ക് സംബന്ധിച്ച് രാജ്യവ്യാപകമായി ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിപ്ലവകരമായ തീരുമാനമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

SHARE