മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 22,000; ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ 81 തടവുകാര്‍ക്ക് കൂടി കൊവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് 22171 പേര്‍ക്ക്് കോവിഡ് ബാധ സ്ഥിരീകരിച്ചു. 832 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചത്. മുംബൈയില്‍ മാത്രം 13,000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം പുതുതായി 875 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തില്‍ മരണ സംഖ്യ 500 കടന്നിരിക്കുകയാണ്.

അതേസമയം, ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ 81 തടവുകാര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ജീവനക്കാരടക്കം 184 പേര്‍ ഇവിടെ കൊവിഡ് ബാധിതരായി. ഇതിനു പുറമെ ബൈക്കുള ജയിലിലെ ഒരു വനിതാ തടവുകാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ധാരാവിയിലെ 800ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 29 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4000ത്തിലധികം പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 67152 ആയി ഉയര്‍ന്നു. 2206 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം, 20917 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

SHARE