അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് മൂന്ന് വാര്‍ഡുകളില്‍ വിജയം

മുംബൈ: ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മിന് മൂന്നു സീറ്റുകളില്‍ വിജയം. മുസ്്‌ലിം ഭൂരിപക്ഷമുള്ള 59 വാര്‍ഡുകളിലാണ് ഉവൈസി സ്ഥാനാര്‍ത്ഥി നിര്‍ത്തിയിരുന്നത്. നേരത്തെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ ഉവൈസിയുടെ പാര്‍ട്ടി വിജയിച്ചിരുന്നു. ഔറംഗാബാദ്, ബൈസുല്ല നിയമസഭാ മണ്ഡലങ്ങളിലായിരുന്നു വിജയം.

ഇതേതുടര്‍ന്നാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും എ.ഐ.എം.ഐ.എം മത്സരരംഗത്തിറങ്ങിയത്. സോളാപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റിലും ഉവൈസിയുടെ പാര്‍ട്ടി വിജയിച്ചു.

SHARE