മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. അല്‍പ്പസമയം മുമ്പായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് എന്‍സിപി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഫഡ്‌നാവിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന-എന്‍സിപികോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് ബിജെപിയുടെ നാടകീയ നീക്കം ഉണ്ടായത്. ഇന്നലെ നടന്ന യോഗത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് ഏകദേശ ധാരണയായിരുന്നു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി ഏറെക്കുറെ ധാരണയായതായി ശരദ് പവാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ രാവിലെ സംസ്ഥാന രാഷ്ട്രീയം മാറിമറിയുകയായിരുന്നു. എന്‍സിപി പിന്തുണയോടെ ബി.ജെ.പി അധികാരത്തിലെത്തുകയായിരുന്നു.