പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാറാലിയുമായി കോഴിക്കോട് പൗരാവലി

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പതിനായിരങ്ങളെ അണിനിരത്തി കോഴിക്കോട് പൗരാവലിയുടെ മഹാറാലി. കോഴിക്കോട് ബീച്ചില്‍ നിന്നും മുതലക്കുളം മൈതാനിയിലേക്ക് ഇന്ന് വൈകീട്ട് 4 മണിയോടെ നടന്ന റാലി സ്ത്രീകളുടെ വന്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കോഴിക്കോട് ബീച്ചില്‍ നിന്നും ആരംഭിച്ച “മഹാറാലി” ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ ഫ്ഌഗ് ഓഫ് ചെയ്തു.

വൈകി 7 മണിയോടെ മുതലക്കുളത്ത് മൈതാനിയില്‍ എത്തിയ പ്രതിഷേധ റാലി പ്രതിജ്ഞ ചൊല്ലിയാണ് പിരിഞ്ഞത്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.