മെര്‍സല്‍: ജി.എസ്.ടി പരാമര്‍ശങ്ങള്‍ നീക്കണമെന്ന ഹര്‍ജി തള്ളി; സിനിമയെ സിനിമയായി കാണണമെന്ന് ഹൈക്കോടതി

മെര്‍സലില്‍ ബിജെപിക്ക് കോടതിയിലും തിരിച്ചടി

ചെന്നൈ: വിജയ് നായകനായ ചിത്രം മെര്‍സലിനെതിരെ സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.

ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നും മെര്‍സലിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എ.അശ്വത്ഥമാന്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ജസ്റ്റിസ് എം.എം.സുന്ദരേഷും എം.സുന്ദറും തള്ളിയത്.

madras-high-court759ജി.എസ്.ടി സംബന്ധിച്ച പരാമര്‍ശങ്ങള്‍ നീക്കണമെന്ന സംഘപരിവാര്‍ ആവശ്യം ദേശീയ തലത്തില്‍ വിവാദമായിരിക്കെ കോടതി വിധി ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.
‘സിനിമയെ സിനിമയായി കാണണമെന്നും, സിനിമയിലെ കാര്യങ്ങള്‍ യഥാര്‍ത്ഥ ജീവിതമല്ലെന്നും, ഹരജി വിഷയത്തില്‍ കോടതി പറഞ്ഞു. സിനിമകള്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും. അവയെല്ലാം ജനങ്ങളെ ബാധിക്കുമെന്നു പറയാനാകില്ലെന്നും കോടതി പറഞ്ഞു.
ശക്തമായ ഒരു ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തെ അടിച്ചമര്‍ത്താനാകില്ലെന്നും കോടതി വിധിയില്‍ നിരീക്ഷിച്ചു.