വണ്ടൂര്: മലപ്പുറം വണ്ടൂരിലെ പാലക്കോട് മദ്രസ്സ കെട്ടിടം അടിച്ചുതര്‍ത്തു. പാലക്കോട്ട് ഇസ്സത്തുല്‍ ഇസ്‌ലാം മസ്ജിദ് വളപ്പിലുള്ള കെട്ടിടമാണ് തകര്‍ക്കപ്പെട്ടത്. മദ്രസ്സ കെട്ടിടത്തിലെ ഫര്‍ണിച്ചറുകളും, രേഖകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വണ്ടൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്ത് നിന്നും രണ്ടുവാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കേസില്‍ ആരെയും ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മദ്രസാ കെട്ടിടത്തിന്റെ അവകാശം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നണ്ടെന്നാണ് ലഭിച്ച വിവരം. കൂടുതല്‍ വിവരങ്ങലള്‍ ശേഖരിച്ചു വരികയാണ്