ഭര്‍ത്താവ് ഭാര്യയുടെ വായും മൂക്കും പശകൊണ്ട് ഒട്ടിച്ച് ശ്വാസം മുട്ടിച്ച് കൊന്നു

ഭോപ്പാല്‍: ഭര്‍ത്താവ് ഭാര്യയുടെ വായും മൂക്കും പശകൊണ്ട് ഒട്ടിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. മധ്യപ്രദേശിലെ വിദിഷയിലെ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ദാരുണ സംഭവം നടന്നത്. 35 വയസുള്ള ദുര്‍ഗാഭായ് സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ വായും മൂക്കും കണ്ണുകളും പശകൊണ്ട് ഒട്ടിച്ചതായി കണ്ടെത്തിയത്. ദുര്‍ഗാഭായിയുടെ ഭര്‍ത്താവായ ഹല്‍കേറാം ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇവരുടെ രണ്ട് മക്കളേയും പുറത്തേക്ക് പറഞ്ഞുവിട്ട ശേഷമാണ് കൊലപാതകം നടത്തിയത്. മക്കളിലൊരാള്‍ അല്‍പസമയത്തിനകം തിരിച്ചെത്തിയപ്പോഴാണ് ദുര്‍ഗാഭായിയെ മരിച്ചനിലയില്‍ കണ്ടത്. പൊട്ടിയ വസ്തുക്കള്‍ ഒട്ടിക്കാനുപയോഗിക്കുന്ന ശക്തിയേറിയ പശ ഉപയോഗിച്ചാണ് ദുര്‍ഭായിയുടെ വായും മൂക്കും ഒട്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

ദുര്‍ഗാഭായിയുടെ ഭര്‍ത്താവായ ഹല്‍കേറാമിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അച്ചന്‍ എല്ലാ ദിവസവും മദ്യപിച്ച് വന്ന് അമ്മയെ മര്‍ദിക്കാറുണ്ടെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. നേരത്തെയും ഇയാള്‍ അമ്മയെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മകന്‍ പൊലീസിനോട് വെളിപ്പെടുത്തി.

SHARE