വീണ്ടും ദുരഭിമാന കൊല; മധ്യപ്രദേശില്‍ വീട്ടുകാര്‍ യുവതിയെ വെട്ടികൊന്നു

ബാര്‍വാനി: വിവാഹം സംബന്ധിച്ച തീരുമാനമെടുക്കാന്‍ വ്യക്തികള്‍ക്ക് കോടതി പൂര്‍ണ്ണ അവകാശം നല്‍കിയിരിക്കെ രാജ്യത്ത് വീണ്ടും ദുരഭിമാന കൊല. മറ്റു മതത്തില്‍ നിന്നും വിവാഹം ചെയ്തതില്‍ പ്രകോപിതരായ വീട്ടുകാര്‍ യുവതിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശില്‍ 24കാരി സരള മാലിയെയാണ് വീട്ടുകാര്‍ കൊലപ്പെടുത്തയത്. സംഭവുമായി ബന്ധപ്പെട്ട് പിതാവ് അറസ്റ്റിലായി. മാതാവും സഹോദരനും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.
വിവാഹിതരായ സരള മാലിയെയും ഭര്‍ത്താവ് പങ്കജ് മാലിയെയും കഴിഞ്ഞ ഒരു വര്‍ഷമായി ബന്ധുക്കള്‍ ശല്യപ്പെടുത്തി വരികയായിരുന്നു.
കഴിഞ്ഞ ദിവസം മാതാവിത് സുഖമില്ലെന്നു പറഞ്ഞത് സഹോദരന്‍ സരള മാലികിനെ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്ന ശേഷമായിരുന്നു കൊലപാതകം. ശസ്ത്രക്രിയയ്ക്ക് ഉപകരണങ്ങളാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.
പിതാവ് ദേവിദാസ് കോലി (51) ആണ് അറസ്റ്റിലായത്. മാതാവ് തുളസീഭായ് (50), സഹോദരന്‍ ഹിരാല്‍ ലാല്‍ (25) എന്നിവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

SHARE