മധ്യപ്രദേശ് വിശ്വസവോട്ട്: കൊറോണയില്‍ കുരുക്കാന്‍ കമല്‍നാഥ്; എല്ലാ കണ്ണുകളും സ്പീക്കറിലേക്ക്

ഭോപാല്‍: 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാര്‍ ജ്യോതിരാദിത്യ തിങ്കളാഴ്ചതന്നെ നിയമസഭയില്‍ വിശ്വാസംതേടണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ നിര്‍ദേശിച്ചതോടെ മധ്യപ്രദേശ് വീണ്ടും ശ്രദ്ധാകേന്ദ്രമായി. എന്നാല്‍, വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നകാര്യത്തിലുള്ള തീരുമാനം തിങ്കളാഴ്ച സഭയില്‍ അറിയിക്കാമെന്നാണ് സ്പീക്കര്‍ എന്‍.പി. പ്രജാപതി വ്യക്തമാക്കിയത്. സഭാസമ്മേളനത്തിന്റെ അജന്‍ഡയില്‍ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടുമില്ല. ഇതോടെ വോട്ടെടുപ്പിന്റെ കാര്യം അനിശ്ചിതത്വത്തിലാവുകയും എല്ലാ കണ്ണകളും സ്പീക്കറിലേക്ക് തിരിഞ്ഞിരിക്കുകയുമാണ്.

കോണ്‍ഗ്രസ് സര്‍ക്കാരിനോട് ഇന്ന് വിശ്വാസ വോട്ട് തേടാനാണ് സ്പീക്കര്‍ നര്‍മദ പ്രസാദ് പ്രജാപതിയോടാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ ആവശ്യപ്പെട്ടത്. രാവിലെ 11 ന് ഗവര്‍ണറുടെ പ്രസംഗത്തിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയത്. എംഎല്‍എമാര്‍ ബട്ടണ്‍ പ്രസ്സ് ചെയ്തുകൊണ്ടുള്ള വോട്ടെടുപ്പാണ് നടത്തേണ്ടത്. മറ്റു രീതികള്‍ സ്വീകാര്യമല്ല. വോട്ടെടുപ്പ് നടപടികള്‍ നാളെത്തന്നെ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. വിശ്വാസ വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തണം. വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കുകയോ, വൈകിക്കുകയോ, സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യരുതെന്നും ഗവര്‍ണര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.

അതേസയം, കൊറോണ വൈറസ്ബാധ രാജ്യത്തെങ്ങും ആശങ്കപടര്‍ത്തുമ്പോള്‍ നിയമസഭ സമ്മേളിക്കുന്നത് ആശങ്കാജനകമാണെന്നും ഭരണപക്ഷം പറയുന്നു. വോട്ടിനെ കൊറോണ വൈറസ് ബാധയില്‍ വോട്ടെടുപ്പും മാറ്റിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി കൊറോണബാധിത പ്രദേശങ്ങളില്‍ കഴിയുന്ന എം.എല്‍.എ.മാര്‍ കര്‍ശനപരിശോധനയ്ക്ക് വിധേയരായ ശേഷമേ സഭയിലേക്ക് പ്രവേശിക്കാന്‍ പാടുള്ളു എന്ന വാദവും നിരത്തുന്നുണ്ട്. അതേസമയം, സഭാനടപടികള്‍ തീരുമാനിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കല്ലെന്നും മറിച്ച് നിയമസഭാസ്പീക്കര്‍ക്കാണെന്നുമുള്ള വാദമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്്.

ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

സര്‍ക്കാര്‍ നിലനിര്‍ത്താന്‍ കമല്‍നാഥും കോണ്‍ഗ്രസും എല്ലാ അടവുകളും പ്രയോഗിക്കുകയാണ്. വിമത പക്ഷത്തുള്ള എംഎല്‍എമാര്‍ക്ക് മന്ത്രി പദവി അടക്കമുള്ള വാഗ്ദാനങ്ങളാണ് കമല്‍നാഥ് മുന്നോട്ടുവെച്ചിട്ടുള്ളത്. വിശ്വാസ വോട്ടെടുപ്പ് നിഷ്പ്രയാസം മറികടക്കാനാകുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഗവര്‍ണറുമായി മുഖ്യമന്ത്രി കമല്‍നാഥ് രാത്രി ഞായറാഴ്ച അര്‍ധരാത്രി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വിശ്വാസവോട്ടിന് തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍.എ.മാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടതായും കമല്‍നാഥ് പറഞ്ഞു.

ഞായറാഴ്ചചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗം വിശ്വാസവോട്ടെടുപ്പിന്റെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുന്നതിന് കമല്‍നാഥിനെ ചുമതലപ്പെടുത്തി. വിശ്വാസവോട്ടെടുപ്പ് ജയിക്കാനുള്ള അംഗബലം കോണ്‍ഗ്രസിനുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ചയാണ് സിന്ധ്യ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന ആറ് മന്ത്രിമാരുടെ രാജി സ്പീക്കര്‍ ഇന്നലെ സ്വീകരിച്ചിരുന്നു. വിമത എംഎല്‍എമാരുടെ രാജി കൂടി സ്പീക്കര്‍ സ്വീകരിച്ചാല്‍ കമല്‍നാഥ് സര്‍ക്കാര്‍ സഭയില്‍ ന്യൂനപക്ഷമാകും. ഇതോടെ 107 എംഎല്‍എമാരുള്ള ബിജെപി നിയമസഭയിലെ എറ്റവും വലിയ ഒറ്റക്കക്ഷിയാകും.
രാജിവെച്ച എം.എല്‍.എ.മാരിലുള്‍പ്പെട്ട ആറു മന്ത്രിമാരുടെ രാജിക്കത്ത് സ്പീക്കര്‍ ശനിയാഴ്ച സ്വീകരിച്ചു. ഇതോടെ നിയമസഭാസീറ്റുകളുടെ എണ്ണം 222 ആയി. കേവലഭൂരിപക്ഷം 112-ഉം. 16 എം.എല്‍.എ.മാരുടെ രാജി സ്വീകരിച്ചിട്ടില്ല. ബി.ജെ.പി.ക്ക് ധൈര്യക്കുറവുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു. വിമത എം.എല്‍.എ.മാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ബെംഗളൂരു ദേവനഹള്ളിയിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന മധ്യപ്രദേശിലെ വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാരെ യെലഹങ്ക റമദാ ഹോട്ടലിലേക്ക് മാറ്റി. ജ്യോതിരാദിത്യ സിന്ധ്യയുടെ ക്യാമ്പിലുള്ള ആറുമന്ത്രിമാരടക്കം 21 എം.എല്‍.എ.മാരാണ് ഹോട്ടലിലുള്ളത്.

മധ്യപ്രദേശ് നിയമസഭ ഇപ്പോള്‍

ആകെ സീറ്റ് 222

കേവലഭൂരിപക്ഷം 112

കോണ്‍ഗ്രസ് 92

ബി.ജെ.പി. 107