മധ്യപ്രദേശില്‍ വിപ്ലവ നേട്ടവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍; തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞു

ഭരണത്തില്‍ എത്തി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ അഭിമാന നേട്ടവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍.കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ തൊഴിലില്ലായ്മാ നിരക്ക് 40 ശതമാനം കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട്. നിലവിലത്തെ സാമ്പത്തിക സാഹചര്യത്തില്‍ അഭിമാനമായ നേട്ടമാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൈവരിച്ചത്. മധ്യപ്രദേശിലെ തൊഴിലില്ലായ്മാ നിരക്ക് 7 ശതമാനമാത്തില്‍ നിന്ന് 4.2 ശതമാനമായി കുറഞ്ഞു.

കമല്‍നാഥ് സര്‍ക്കാറിന്റെ അഭിമാനനേട്ടം കോണ്‍ഗ്രസാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ നേട്ടത്തെ പ്രശംസിച്ച് നിരവധി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ നശിപ്പിക്കുമ്പോള്‍ സ്വയം തൊഴിലിലൂടെ ആളുകള്‍ക്ക് അവസരം ഒരുക്കാനാണ് കമല്‍നാഥ് സര്‍ക്കാര്‍ ശ്രമിച്ചത്.ഗ്രാമീണ, നഗര മേഖലകളില്‍ ഒരുപോലെ തൊഴിലവസരം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് സി.എം.ഐ.ഇ റിപ്പോര്‍ട്ട് പറയുന്നു.

SHARE