കൊറോണ: വിശ്വാസത്തിലെടുത്ത് കമല്‍നാഥ്; മധ്യപ്രദേശ് നിയമസഭ മാര്‍ച്ച് 26 വരെ പിരിഞ്ഞു

വിജയ ചിഹ്നം കാണിച്ചാണ് മുഖ്യമന്ത്രി കമല്‍നാഥ് സഭയിലെത്തിയത്

ഭോപ്പാല്‍: ഭരണപക്ഷ എംഎല്‍എമാരുടെ രാജിക്ക് പിന്നാലെ വിശ്വാസവോട്ട് സംബന്ധിച്ച് അനിശ്ചിത്വത്വം നിലനിന്ന മധ്യപ്രദേശ് നിയമസഭാ ബജറ്റ് സമ്മേളനം ഈ മാസം 26 വരെ പിരിഞ്ഞു. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് സഭ 26 വരെ പിരിഞ്ഞതായി സ്പീക്കര്‍ എന്‍.പി. പ്രജാപതി അറിയിച്ചത്. കൊറോണവൈറസിന്റെ പശ്ചാത്തലത്തിലാണ് സഭ നിര്‍ത്തിവെച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ബിജെപിയുടെ കുതിരക്കച്ചവടത്തിനും പെട്ടെന്നുള്ള ഭരണ അട്ടിമറിക്കും മുന്നില്‍ വിജയം കൈവരിച്ചതോടെ മധ്യപ്രദേശില്‍ പതിസന്ധിയിലായ കോണ്‍ഗ്രസിനും കമല്‍നാഥ് സര്‍ക്കാര്‍ ഇത് താത്കാലിക ആശ്വസമായിരിക്കുകയാണ്

കേവലഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ചതന്നെ നിയമസഭയില്‍ വിശ്വാസംതേടണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ നിര്‍ദേശിച്ചിരുന്നത്. വിശ്വാസംതേടണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്റെ നിര്‍ദേശം നിലനില്‍ക്കെ ഇന്ന് 11 മണിയോടെയാണ് മധ്യപ്രദേശ് നിയമസഭാ സമ്മേളനത്തിന് തുടക്കമായത്.

എന്നാല്‍ നിയമസഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ സഭ വിട്ടുപോവുകയായിരുന്നു. എല്ലാവരും ഭരണഘടന പ്രകാരമുള്ള നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്, അത് മധ്യപ്രദേശിന്റെ അന്തസ്സ് സംരക്ഷിക്കപ്പെടുത്തും, എന്ന് പറഞ്ഞാണ് ഗര്‍ണര്‍ സഭ വിട്ടത്.

അതേസമയം, വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി കമല്‍ നാഥ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് കത്തെഴുതിയിരുന്നു. ഭരണഘടനയും നടപടിക്രമവും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു, കമല്‍നാഥ് കത്തില്‍ എഴുതിയത്. ഇത് വ്യക്തമാക്കുന്ന രീതിയിലാണിപ്പോള്‍ ഗവര്‍ണര്‍ സഭ വിട്ടുപോയത്.

കാലത്ത് 11.20തോടെയാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ മദിനെ നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

എന്നാല്‍ ഗവര്‍ണറുടെ പ്രസംഗം അധികം നീണ്ടുനിന്നില്ല. ചടങ്ങിനെന്നോളം ആദ്യ വരികള്‍ വായിച്ച് വിട്ടു. പിന്നാലെ, മധ്യപ്രദേശിന്റെ അന്തസ്സ് സംരക്ഷിക്കാന്‍ ഭരണഘടനാ നിയമങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം എംഎല്‍എമാരോട് ആവശ്യപ്പെട്ടു സഭ വിട്ടുപോവുകയാണുണ്ടാത്.
പിന്നാലെ സഭാ നടപടികള്‍ മാര്‍ച്ച് 26 ലേക്ക് മാറ്റിവെച്ചതായി മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ എന്‍.പി. പ്രജാപതി അറിയിക്കുകയായിരുന്നു. അതേ സമയം സഭാസമ്മേളനത്തിന്റെ അജന്‍ഡയില്‍ സ്പീക്കര്‍ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല.

വിമത എംഎല്‍എമാരാല്‍ പ്രതിസന്ധിയിലായ മുഖ്യമന്ത്രി കമല്‍നാഥ് സര്‍ക്കാറിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിലയേറിയ സമയം ലഭിക്കാന്‍ കാരണമായി.
ഇന്ന് വിശ്വാസവോട്ട് നടത്തണമെന്ന് ആഗ്രഹിച്ച ഗവര്‍ണറുടെ ആവശ്യം നടക്കാത്തത് ഒരുപക്ഷേ കമല്‍നാഥ് നാഥ് സര്‍ക്കാറിന് ഇത് വിജയം നേരത്തെ എത്തിയത് പോലെയായി.
വിജയ ചിഹ്നം കാണിച്ചാണ് മുഖ്യമന്ത്രി കമല്‍നാഥ് എംഎല്‍എമാര്‍ക്കൊപ്പം സഭയിലെത്തിയത്. എംഎല്‍എമാര്‍ എല്ലാവരും മാസ്‌ക ധരിച്ചിരുന്നു.

22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ്, അടിയന്തരമായി വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്.  കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ചതന്നെ നിയമസഭയില്‍ വിശ്വാസംതേടണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ നിര്‍ദേശം വന്നത്. എന്നാല്‍, വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നകാര്യത്തിലുള്ള തീരുമാനം തിങ്കളാഴ്ച സഭയില്‍ അറിയിക്കാമെന്നാണ് സ്പീക്കര്‍ എന്‍.പി. പ്രജാപതി വ്യക്തമാക്കിയത്. സഭാസമ്മേളനത്തിന്റെ അജന്‍ഡയില്‍ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടുമില്ല. ഇതോടെ വോട്ടെടുപ്പിന്റെ കാര്യം അനിശ്ചിതത്വത്തിലാവുകയും എല്ലാ കണ്ണകളും സ്പീക്കറിലേക്ക് തിരിഞ്ഞിരിരുന്നു.

SHARE