കൊറോണ; തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്ത് ജഡ്ജി

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനാല്‍ ജോലി നഷ്ടപ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളെ സഹായിക്കുന്നതിനു തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തു മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്.എം.സുബ്രഹ്മണ്യന്‍.

2.25 ലക്ഷം രൂപയാണു അദ്ദേഹം സംഭാവന ചെയ്യുക. തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കു ഇന്നു തന്നെ തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ജലദോഷവും പനിയുമുള്ളവര്‍ കോടതി മുറിയിലേക്കു വരരുതെന്നു സ്വന്തം ചേംബറില്‍ ഇദ്ദേഹം ബോര്‍ഡ് തൂക്കിയിരുന്നു.

SHARE