യു.എ.ഇ യിലെ സന്നദ്ധ സംഘടനകള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം നല്‍കി എം.എ യൂസഫലി

കൊറോണ വ്യാപനം മൂലം ദുരിതത്തിലായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എ.ഇ.യിലെ സന്നദ്ധ സംഘടനകള്‍ക്ക് ആശ്വാസവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. കോവിഡ്മൂലം വരുമാനമില്ലാതെഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് ഒരു ലക്ഷം ദിര്‍ഹം യൂസഫലി നല്‍കിയത്.

ദുബായ് കെ.എം.സി.സി (50,000ദിര്‍ഹം), അബുദാബി ഇന്ത്യന്‍ഇസ്ലാമിക്‌സെന്റര്‍ (25,000 ദിര്‍ഹം), മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ (25,000 ദിര്‍ഹം) എന്നിവര്‍ക്കാണ് തുക നല്‍കിയത്.

SHARE