ലാലിഗയില്‍ പോരാട്ടത്തില്‍ ആര്‍.സി.ഡി മലോക്കയെ 5-2ന് ബാഴ്‌സലോണ പരാജയപ്പെടുത്തിയ മത്സരത്തില്‍ സ്റ്റട്രൈക്കര്‍ ലൂയീസ് സുവാരസ് നേടിയ ബാക്ക്ഹീല്‍ ഗോള്‍ അത്ഭുതമാവുന്നു. ഹാട്രിക്കുമായി ബാലന്‍ ഡിഓര്‍ താരം ലയണല്‍ മെസി നിരഞ്ഞാടിയ കളിയുടെ 42-ാം മിനുറ്റിലായിരുന്നു സുവാരസിന്റെ ഞെട്ടിക്കുന്ന ഗോള്‍.
മലോക്കയുടെ ബോക്‌സിന് സമീപത്തായി ബാഴ്‌സ താരങ്ങളുടെ ഒരു മിനിറ്റോളം നീണ്ടുനിന്ന പാസിങിനൊടുവിലായിരുന്നു സുവാരസിന്റെ അവിശ്വസിനീയ ബാക്ക്ഹീല്‍. ബോകസിനൂള്ളില്‍ തന്റെ പൊസിഷന്‍ ഒരുക്കലും ഗോളടിക്കാനുള്ള പാകത്തിലായിരുന്നില്ലെന്നും അതിനാലാണ് അത്തരത്തിലൊരു ശ്രമം നടത്തിയതെന്നും മത്സരശേഷം സുവാരസ് പ്രതികരിച്ചു. ഇത് എന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളാണ്. അത്രമാത്രം കടുപ്പമേറിയ കോണില്‍ നിന്നുള്ള അവസാനത്ത ശ്രമമായാണ് ഞാന്‍ എന്റെ ബാക്ഹീല്‍ ഉപയോഗപ്പെടുത്തിയത്. ഗോള്‍കീപ്പര്‍ തടയാന്‍ സാധ്യയുള്ളതിനാല്‍ ഞാന്‍ പന്ത് ബൗണ്‍സ് ചെയ്യിക്കാനും നോക്കി, സുവാരസ് പറഞ്ഞു.

അതേസമയം, മല്ലോര്‍ക്കയ്‌ക്കെതിരായ ഒമ്പതാം നമ്പറുകാരന്‍ സുവാരസ് നേടിയ ഗോള്‍, മുന്‍ ബാഴ്‌സ ഇതിഹാസം പാട്രിക് ക്ലൈവര്‍ട്ടിനെ കോപ്പിയടിച്ചതാണോ എന്ന രസകരാമായ ചോദ്യവും ഉയരുന്നുണ്ട്. ബാഴ്‌സലോണയുടെ ഒമ്പതാം നമ്പറുകാരനായ ക്ലൈവര്‍ട്ട്, മല്ലോര്‍ക്കയ്‌ക്കെതിരെ തന്നെ സമാന രീതിയില്‍ ഗോള്‍ നേടിയിട്ടുണ്ട്.
ആദ്യ പകുതിയില്‍ തന്നെ അഞ്ചു ഗോളുകള്‍ പിറന്ന മത്സരത്തില്‍ അന്റോണിയോ ഗ്രീസ്മാനാണ് ബാഴ്‌സയുടെ സ്‌കോറിംങ് ആരംഭിച്ചത്. ഏഴാം മിനിറ്റിലായിരുന്നു ഗ്രീസ്മാന്റെ ഗോള്‍. പതിനേഴാം മിനുറ്റില്‍ മെസ് ലീഡ് രണ്ടാക്കി. 35ാം മിനിറ്റില്‍ ബുദിമറിലൂടെ മലോക്ക ആദ്യ ഗോള്‍ മടക്കിയെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് 41-ാം മിനിറ്റില്‍ മെസിയും 42ാ-ം മിനിറ്റില്‍ ലൂയി സുവാരസും ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തുകയായിരുന്നു. 64ാം മിനിറ്റില്‍ ബുദിമറുടെ ഗോളിലൂടെ മലാക്ക കടം കുറച്ചു. 83 മിനിറ്റുകളിലായിരുന്നു ബാഴ്‌സക്ക് ജയം അനായാസമാക്കിയ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഹാട്രിക് ഗോള്‍.
മലോക്കക്ക് എതിരെ നേടിയ ഹാട്രിക് നേട്ടത്തോടെ സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരമെന്ന റെക്കോഡും മെസി സ്വന്തമാക്കി. റയല്‍ മാഡ്രിഡ് താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 34 ഹാട്രിക്കുകള്‍ എന്ന നേട്ടമാണ് മെസി മറികടന്നത്.
ലാലിഗയില്‍ 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും 34 പോയിന്റ് വീതമുണ്ട്. ഗോള്‍ നിരക്കിലെ വ്യത്യാസം കൊണ്ടാണ് ബാഴ്‌സ(23) റയലിനെ(21) മറികടന്ന് ഒന്നാമതെത്തിയത്.