ലുധിയാനയില്‍ ബി.ജെ.പിയെ തള്ളി കോണ്‍ഗ്രസ്സിന് വന്‍വിജയം

ലുധിയാന: പഞ്ചാബിലെ ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസിന് വന്‍ വിജയം. 95 സീറ്റുകളില്‍ 61ലും കോണ്‍ഗ്രസ് വിജയിച്ചു.

ബിജെപി ശിരോമണി അകാലിദള്‍ സഖ്യത്തിന് 21 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപിക്ക് 10, അകാലിദളിന് 11 സീറ്റുകളാണ് ലഭിച്ചത്. ലോക് ഇന്‍സാഫ് പാര്‍ട്ടി (7) ആം ആദ്മി പാര്‍ട്ടി സഖ്യത്തിന് (1) എട്ടു സീറ്റുകള്‍ ലഭിച്ചു. അഞ്ചു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ജയിച്ചിട്ടുണ്ട്. ജലന്ധര്‍, പട്യാല, അമൃതസര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളിലും കോണ്‍ഗ്രസ് ജയിച്ചിരുന്നു.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് പഞ്ചാബില്‍ ഭരണം നടത്തുന്നത്. ഫെബ്രുവരി 24നാണ് ലുധിയാന മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.